കോൺഗ്രസ് നേതൃയോഗം ഇന്ന്

Wednesday 16 April 2025 12:51 AM IST

തിരുവനന്തപുരം: അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ ഉള്ളടക്കം താഴേത്തട്ടിലെത്തിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് നടക്കും. രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനത്താണ് യോഗം.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി മുൻ അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. നിയമസഭ - തദ്ദേശ തിരഞ്ഞെടുപ്പുകളും വർത്തമാനകാല രാഷ്ട്രീയത്തിന്റെ പശ്ചാത്തലതത്തിൽ സ്വീകരിക്കേണ്ടെ നിലപാടുകളും യോഗത്തിൽ ചർച്ചയാവും.