ഓപ്പോ എഫ് 29 5ജി ഫോണുകൾ വിപണിയിൽ
Wednesday 16 April 2025 12:54 AM IST
കൊച്ചി: ഡ്യുറബിൾ സ്മാർട്ട് ഫോണായ എഫ് 29 5ജി, എഫ് 29 പ്രോ 5ജി എന്നീ മോഡലുകൾ ഓപ്പോ വിപണിയിലിറക്കി. സോളിഡ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നീ നിറങ്ങളാണ് ആകർഷണം.
എട്ടു ജിബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ളതിന് 25,999 രൂപയാണ് വില.
ഓപ്പോ എഫ് 29 5ജി ഇന്ത്യയ്ക്കായി നിർമ്മിച്ചതാണെന്ന് ഓപ്പോ ഇന്ത്യയുടെ പ്രൊഡക്ട് കമ്യൂണിക്കേഷൻസ് മേധാവി സാവിയോ ഡിസൂസ പറഞ്ഞു. ഏറ്റവും മികച്ച ഐ.പി റേറ്റിംഗുകളും മിലിട്ടറി ഗ്രേഡ് ദൃഢതയും ഹണ്ടർ ആന്റിനയും ബാറ്ററികളും വരെ ഏറ്റവും മികച്ച രൂപകല്പനയാണ്. കനംകുറഞ്ഞതും ആകർഷകവുമായ ഫോൺ ചൂടുവെള്ളത്തിൽ വീണാൽപ്പോലും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.