കീം 2025 അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ

Wednesday 16 April 2025 12:01 AM IST

തിരുവനന്തപുരം:എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ്‌ കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal'ലിങ്ക് വഴി ഡൗൺലോഡ് ചെയാം.23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബയ്,ന്യൂഡൽഹി,ചെന്നൈ,ബംഗളുരു,ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ. ഫോട്ടോ,​ഒപ്പ്,​ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും,​അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല.അപാകതകൾ പരിഹരിക്കുന്നതിന് 21ന് വൈകിട്ട് 4വരെ അവസരമുണ്ട്.എൻജിനിയറിംഗ്,​ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള പുതുക്കിയ പ്രവേശന പരീക്ഷാ തീയതി,​സമയം എന്നിവ പ്രസിദ്ധീകരിച്ചു.23, 25, 26, 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ 5വരെയാണ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ.ഫാർമസി പ്രവേശന പരീക്ഷ 24ന് രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ്.പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിലെത്തണം.കൂടുതൽ വിവരങ്ങൾ: www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2332120, 2525300.