സൈനികരുടെ മക്കൾക്ക് ബി.എസ്‌സി നഴ്‌സിംഗ്
സൈനികരുടെയും സൈന്യത്തിൽ നിന്ന് വിരമിച്ചവരുടെയും മക്കൾക്ക് ഗോഹട്ടി, ജലന്ധർ എന്നിവിടങ്ങളിലുള്ള ആർമി വെൽഫയർ എഡ്യൂക്കേഷൻ സൊസൈറ്റി നടത്തുന്ന ആർമി കോളേജ് ഒഫ് നഴ്‌സിംഗിൽ ബി.എസ്.സി നഴ്‌സിംഗിന് അപേക്ഷിക്കാം. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ഓരോന്നിലും കുറഞ്ഞത് 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയിൽ(OAT) 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. മൊത്തം 120 സീറ്റുകളുണ്ട്. പെൺകുട്ടികൾക്ക് മാത്രമാണ് അവസരം. ജൂൺ എട്ടിനാണ് ഓൺലൈൻ പ്രവേശന പരീക്ഷ. മേയ് 26 വരെ അപേക്ഷിക്കാം. അപേക്ഷ ഫോം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. www.acn.co.in , www.ainguwahati.org
പി.എച്ച്ഡി @ യൂണിവേഴ്‌സിറ്റി ഒഫ് ഹൈദരാബാദ്
യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിൽ UGC NET/ CSIR UGC NET യോഗ്യത നേടിയവർക്ക് പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. 19 പി.എച്ച്‌ഡി പ്രോഗ്രാമുകൾ ഉണ്ട്. ഏപ്രിൽ 30 ആണ് അവസാന തീയതി. www.uohyd.ac.in.
യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം & എനർജി സ്റ്റഡീസ്
ഡെറാഡൂണിലെ യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം & എനർജി സ്റ്റഡീസിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. നിരവധി ബി.ടെക് പ്രോഗ്രാമുകൾ ഇവിടെയുണ്ട്. www.upesonline.ac.in.
എം.ബി.എ @ സി.ഇ.ടി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ്
തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിങ്ങിനു കീഴിലുള്ള സി.ഇ.ടി സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ ഫുൾ ടൈം, ഷിഫ്റ്റ് 2 എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം. CAT/ CMAT /KMAT സ്‌കോറുകൾ പ്രവേശനത്തിന് ആവശ്യമാണ്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.mba.cet.ac.in, www.cet.ac.in
ക്രെസെന്റ് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ
ചെന്നൈ ക്രെസെന്റ് യൂണിവേഴ്‌സിറ്റിയിൽ ബി.ടെക്ക്, ബി.ആർക് , ബി.ഡെസ് ഇന്റീരിയർ ഡിസൈൻ, ബിഫാം, ബി.ബി.എ/ ബി.എ എൽഎൽബി, ബി.എസ്‌സി ഏവിയേഷൻ, ബി.കോം, ബി.എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എ.ഐ & ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, സൈബർ സെക്യൂരിറ്റി, ഓട്ടോമൊബൈൽ എൻജിനിയറിംഗ് മുതലായവയിൽ ബി.ടെക് പ്രോഗ്രാമുകളുണ്ട് . ഏപ്രിൽ 26 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ (CIEAT )അടിസ്ഥാനത്തിലാണ് പ്രവേശനം. www.crescent.