മാലിന്യസംസ്‌കരണം: മികച്ച 56 ആശയങ്ങൾ

Wednesday 16 April 2025 12:13 AM IST

തിരുവനന്തപുരം : മാലിന്യസംസ്കരണത്തിനായി മികച്ച 56 ആശയങ്ങൾ തിരഞ്ഞെടുത്തു. വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിലാണ് വിദ്യാർത്ഥികളും സ്റ്റാർട്ടപ്പുകളും സ്ഥാപനങ്ങളും പൊതുജനങ്ങളും ആശയങ്ങൾ പങ്കുവച്ചത്. ഇതിൽ നിന്നാണ് മികച്ച 56എണ്ണം തിരഞ്ഞെടുത്തത്. സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർത്ഥികളിൽ നിന്ന് 23, സ്ഥാപനങ്ങളും പൊതുജനങ്ങളും വിഭാഗത്തിൽ 12 എന്നിനെയാണ് ആശയങ്ങൾ ലഭിച്ചത്. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ ധനുഷ് വിജയ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ നേടി.