പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്: പുന:പരിശോധിക്കണം
Wednesday 16 April 2025 12:16 AM IST
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം യുക്തിരാഹിത്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പതിറ്റാണ്ടുകളായി ഭാഷാവൈവിദ്ധ്യത്തെ മാനിച്ച് ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേക്ക് വഴിമാറ്റിയത് ശരിയല്ല. കേരളം ഭാഷാവൈവിദ്ധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണ്. എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാമൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്.