വീൽചെയർ അനുവദിക്കണം
Wednesday 16 April 2025 12:24 AM IST
അടൂർ : ശാരീരിക പരിമിതികളാൽ ബുദ്ധിമുട്ടുന്നവർക്ക് റവന്യു ടവറിൽ സഞ്ചരിക്കാൻ വീൽ ചെയർ വേണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുന്നു. നിരവധി സർക്കാർ ഓഫീസുകളുള്ള റവന്യു ടവറിൽ പല നിലകളിലായാണ് മിക്ക ഓഫീസുകളുടെയും പ്രവർത്തനം. ലിഫ്റ്റ് പ്രവർത്തന രഹിതമാകുമ്പോൾ ശാരീരിക ബുദ്ധിമുട്ടുള്ളവർ നന്നേബുദ്ധിമുട്ടുന്നുണ്ട്. സന്നദ്ധ സംഘടനകളോ പ്രവാസി കൂട്ടായ്മകളോ ഒരു വീൽ ചെയർ റവന്യു ടവറിലേക്ക് നൽകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. സർക്കാർ ഉദ്യോഗസ്ഥരുടെ നിരവധി സംഘടനകളുടെ യൂണിറ്റുകൾ റവന്യു ടവർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരും ഇൗ ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ല.