അബേദ്ക്കർ ജയന്തി
Tuesday 15 April 2025 11:32 PM IST
മലപ്പുറം: ഭാരതീയ ദളിത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ വച്ച് ഡോ.ബി.ആർ.അബേദ്ക്കറുടെ 135 ാമത് ജയന്തി ആഘോഷം കെ.പി.സി.സി. രാഷ്ട്രിയ കാര്യ സമിതി അംഗം എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ഡി.സി ജില്ലാ പ്രസിഡണ്ട് കെ.പി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.പി.അബ്ദുൽ മജീദ്, ഡി.സി.സി സെക്രട്ടറി'സി.സുകുമാരൻ, ബി.ഡി.സി ഭാരവാഹികളായ കൃഷ്ണൻകുട്ടി, മനോജ് വലിയാട്, അയ്യപ്പൻ കുട്ടി,ശങ്കരൻ, ബാലകൃഷ്ണൻ നാരായണൻ, കുമാരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ തുടക്കം കുറിച്ച മൈത്രി 140 അബേദ്ക്കർ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച വാഴക്കാട് ബ്ലോക്ക് പ്രസിഡന്റിനെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.