ക​ക്കാ​ടം​പൊ​യി​ൽ​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​യ്ക്ക് ​ധാ​രണ

Tuesday 15 April 2025 11:40 PM IST

നിലമ്പൂർ:​ ​കാ​ടും​ ​മ​ല​യും​ ​അ​രു​വി​ക​ളു​മാ​യി​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ ​മാ​ടി​വി​ളി​ച്ച് ​ക​ക്കാ​ടം​ ​പൊ​യി​ൽ.​ നിലമ്പൂർ വ​നം​ ​വ​കു​പ്പും​ ​​കൂ​ട​ര​ഞ്ഞി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തും​ ​സം​യു​ക്ത​മാ​യി​ ​ന​ട​പ്പാക്കുന്ന​ ​ക​ക്കാ​ടം​പൊ​യി​ൽ​ ​നാ​യാ​ടം​പൊ​യി​ൽ​ ​കു​രി​ശു​മ​ല​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​യ്ക്ക് ​ധാ​ര​ണ​യാ​യി.
വ​നം​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​കഴിഞ്ഞദിവസം പ​ങ്കെ​ടു​ത്ത​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലാ​ണ് ​ധാ​ര​ണ.​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ​വ​രു​മാ​ന​മാ​ർ​ഗം​ ​തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന​് ​മന്ത്രി പറഞ്ഞു.​ ​ഇ​ക്കോ​ ​ടൂ​റി​സ​ത്തി​ന്റെ​ ​വി​ശ​ദ​ ​പ​ദ്ധ​തി​ ​രേ​ഖ​ ​ത​യ്യാ​റാ​ക്കാ​നും​ ​ക​ക്കാ​ടം​പൊ​യി​ലി​ൽ​ ​ല​ഭ്യ​മാ​യ​ ​റ​വ​ന്യു​ ​ഭൂ​മി​യി​ൽ​ ​ഫ്ല​വ​ർ​വാ​ലി​ ​നി​ർ​മ്മി​ക്കു​ന്ന​തി​നും​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.

ക​ക്കാ​ടം​പൊ​യി​ൽ​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​


ക​ക്കാ​ടം​പൊ​യി​ൽ​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ വ​നം​ ​വ​കു​പ്പും​ ​കൂ​ട​ര​ഞ്ഞി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തും​ ​സം​യു​ക്ത​മാ​യാ​ണ് ​ന​ട​പ്പാ​ക്കു​ക.​ 18.3​ ​ഹെ​ക്ട​ർ​ ​വ​രു​ന്ന​ ​പ​ദ്ധ​തി​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ക​ക്കാ​ടം​ ​പൊ​യി​ൽ​ ​നാ​യാ​ടം​പൊ​യി​ൽ​ ​വ​ന​ഭാ​ഗം,​ ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്ന് 2200​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലാ​ണ് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​ത​ണു​ത്ത​ ​കാ​ലാ​വ​സ്ഥ​യും​ ​കു​ന്നി​ൻ​ ​മു​ക​ളി​ൽ​ ​കോ​ട​ ​മൂ​ടി​ ​കി​ട​ക്കു​ന്ന​തും​ ​പു​ൽ​മേ​ടു​ക​ളും​ ​പാ​റ​ക്കൂ​ട്ട​ങ്ങ​ളും​ ​നി​റ​ഞ്ഞ​ ​വ​ന​പ്ര​ദേ​ശം​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ന​ല്ല​ ​കാ​ഴ്ചാ​നു​ഭ​വം​ ​സ​മ്മാ​നി​ക്കും.
ക​ക്കാ​ടം​പൊ​യി​ൽ​ ​ഇ​ക്കോ​ ​ടൂ​റി​സം