രാപകൽ സമരം നടത്തി
Wednesday 16 April 2025 12:40 AM IST
തിരുവമ്പാടി: ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ തിരുവമ്പാടിയിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി രാപകൽ സമരം നടത്തി. കെ.പി സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം നിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ടി.ജെ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഷിനോയ് അടക്കാപ്പാറ, സണ്ണി കാപ്പാട്ടുമല, ബിന്ദു ജോൺസൺ,മില്ലി മോഹൻ, ടോമി കൊന്നക്കൽ, മോയിൻ കാവുങ്ങൽ, റോബർട്ട് നെല്ലിക്കത്തെരു, ഷിജു ചെമ്പനാഴി, അസ്‌ക്കർ ചെറിയമ്പലം , ഹനീഫ ആച്ച പറമ്പൻ ,ബിജു എണ്ണാർ മണ്ണിൽ, ടി.എൻ സരേഷ്, മുജീബ് റഹ്മാൻ പയ്യടി പറമ്പിൽ, ഷിജു, ഷൗക്കത്തലി കൊല്ലളത്തിൽ, മനോജ് വിഴേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.