വിളംബര ജാഥ നടത്തി

Wednesday 16 April 2025 12:43 AM IST
മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടന്ന വിളംബര ജാഥയിൽ നിന്ന്

മേപ്പയ്യൂർ: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിയുടെ പ്രചരണാത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിളംബര ജാഥ നടത്തി. ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം.അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ കമ്മന, വി.മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് പി.മൊയ്തി, വി.വി നസ്റുദ്ദീൻ എന്നിവർ നേതൃത്വം നൽകി.