പൊങ്കാല മഹോത്സവം
Wednesday 16 April 2025 12:02 AM IST
ആലുവാംകുടി : ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ വിഷുക്കണിയും പൊങ്കാല മഹോത്സവും നടന്നു. പുലർച്ച 5 മണി മുതൽ വിഷു ക്കണി ദർശനത്തിന് അവസരം ഒരുക്കി. ക്ഷേത്രസന്നിധിയിൽ കുടികൊള്ളുന്ന ഉമാമഹേശ്വരിദേവിക്ക് വർഷത്തിലൊരിക്കൽ ഭക്തർ നിവേദ്യം തയ്യാറാക്കി സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. മേൽശാന്തി ശാന്തി മഠം ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ക്ഷേത്രം പ്രധാന പൊങ്കാല അടുപ്പിൽ തീ പകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. ഉമാ മഹേശ്വരി സങ്കീർത്തനങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തർ നിവേദ്യം തയ്യാറാക്കി സമർപ്പിച്ചു.