എൻട്രൻസ് പരീക്ഷകൾ 23 മുതൽ
Wednesday 16 April 2025 1:06 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രവേശന പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 23, 25, 26, 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ. ഫാർമസി പ്രവേശന പരീക്ഷ 24ന് രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിലെത്തണം. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.