അംബേദ്കർ ജയന്തി ദിനാചരണം
Wednesday 16 April 2025 12:09 AM IST
കോന്നി : ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് മുണ്ടയ്ക്കാ മുരുപ്പ് നഗറിൽ നടത്തിയ ജയന്തി ദിനാചരണം ഏരിയാ സെക്രട്ടറി വർഗീസ് ബേബി ഉദ്ഘാടനം ചെയ്തു. എം.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.അനീഷ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.ഗോപി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എം.അഖിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ, മിനി രാജീവ്, പി.എൻ.സദാശിവൻ, കെ.ഉണ്ണി, സുരേഷ് മുതുപേഴുങ്കൽ ,എം.എൻ.രാജൻ എന്നിവർ സംസാരിച്ചു.