നാടക പ്രവർത്തകർക്ക് നാടിന്റെ ആദരം

Wednesday 16 April 2025 12:12 AM IST
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നാടക പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങ് ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ നാല് അവാർഡുകൾ നേടിയ കാരാമ നാടകത്തിലെ കലാകാരന്മാർക്കും നാടക രംഗത്ത് വ്യത്യസ്ത സംഭാവനകൾ നൽകിയ പ്രതിഭകൾക്കും ആദരവ് നൽകി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കെ.സി.സെന്ററിലെ ഗ്രാസ് ഹോപ്പർ ഗ്രാൻഡ് ഇ മസ്കറ്റ് ഹാളിൽ നടന്ന ചടങ്ങ് നാടക പ്രവർത്തകൻ ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ അദ്ധ്യക്ഷനായി. താലൂക്ക് കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ, നാടക സംവിധായകൻ പി.എൻ.മോഹൻ രാജ്, പി. ജെ .ഉണ്ണികൃഷ്ണൻ, അമാസ് ശേഖർ, ശുഭാരഘുനാഥ്, നടരാജൻ, പദീപ്, മനോജ് ഉല്ലാസ് എന്നിവർ സംസാരിച്ചു. നാടക പ്രവർത്തകരെയും അണിയറ ശിൽപ്പികളെയും ചടങ്ങിൽ ആദരിച്ചു.