ശ്രേയസ് അയ്യർ പ്ളേയർ ഒഫ് ദ മന്ത്

Wednesday 16 April 2025 12:13 AM IST

ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ കളിക്കാരനുള്ള പുരസ്കാരം ശ്രേയസ് അയ്യർക്ക്. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രേയസിനെ ഐ.സി.സി. അവാർഡിന് അർഹനാക്കിയത്. 243 റൺസാണ് ശ്രേയസ് ചാമ്പ്യൻസ് ട്രോഫിയിൽ അടിച്ചുകൂട്ടിയത്.