സാംപയ്ക്ക് പകരം സ്മരൻ

Wednesday 16 April 2025 12:15 AM IST

ഹൈദരാബാദ് : പരിക്കേറ്റ് പിന്മാറിയ ഓസീസ് സ്പിന്നർ ആദം സാംപയ്ക്ക് പകരം സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ കർണാടകയുടെ പുതിയ ബാറ്റിംഗ് സെൻസേഷൻ ആർ.സ്മരനെ ഉൾപ്പെടുത്തി. ഇടംകയ്യൻ ബാറ്ററായ സ്മരൻ ആദ്യമായാണ് ഒരു ഐ.പി.എൽ ടീമിലെത്തുന്നത്. കഴിഞ്ഞ സീസൺ സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20യിലും വിജയ് ഹസാരേ ട്രോഫി ോകദിനത്തിലും കർണാടകത്തിനായി മികച്ച പ്രകടനമാണ് 21കാരനായ സ്മരൻ പുറത്തെടുത്തത്.