പത്താമുദയ മഹോത്സവം
Wednesday 16 April 2025 12:22 AM IST
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കാവ് പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പ് സിവിൽ ജഡ്ജ് ഏകലവ്യൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജൻ.പി.സി, സിനിമ സംവിധായകൻ കണ്ണൻ താമരക്കുളം, ഗായകൻ വരുൺ നാരായണൻ, സുമി പന്തളം, കാവ് സെക്രട്ടറി സലിംകുമാർ, സാബു കുറുമ്പകര എന്നിവർ സംസാരിച്ചു.