അംബേദ്കർ ജയന്തി സെമിനാർ

Wednesday 16 April 2025 1:42 AM IST

കൊല്ലം: അഖിലേന്ത്യ ദളിത് അവകാശ സമിതിയും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷനും സംയുക്തമായി കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച, ഡോ.ബി.ആർ.അംബേദ്കർ ജയന്തിയോടനുബന്ധിച്ചുള്ള സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയ്ക്കും പാർലമെന്റിനും മുകളിൽ ദൈവത്തേയും മതത്തേയും കുടിയിരുത്താൻ ഭരണാധികാരികൾ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഭരണഘടനയേയും രാജ്യത്തേയും സംരക്ഷിക്കേണ്ടത് ജനാധിപത്യ-മതേതര ചിന്തകളുള്ള ഏവരുടേയും കടമയാണെന്ന് മന്ത്രി പറഞ്ഞു. എ.ഐ.ഡി.ആർ.എം ജില്ലാ പ്രസിഡന്റ് ഷാജി പെരുങ്കുളം മോഡറേറ്ററായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.വിജയകുമാർ, ആർ.എസ്. അനിൽ, ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗം എ. മുസ്തഫ, എ.ഐ.ഡി.ആർ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സരസ്വതി. സംസ്ഥാന ജോ.സെക്രട്ടറി വി. വിനിൽ, ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി. വിജയമ്മ, രമേശൻ ചെറുവല്ലൂർ എന്നിവർ സംസാരിച്ചു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ.ദിനേശ്ബാബു സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം സി. ഹരി നന്ദിയും പറഞ്ഞു.