ബെഡ് റൂമിൽ വളർത്തിയ 21 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

Wednesday 16 April 2025 1:47 AM IST

കൊ​ല്ലം: വീ​ട്ടിൽ പൂ​ച്ചെ​ടി​കൾ പോ​ലെ വ​ളർ​ത്തി​യി​രു​ന്ന 21 ക​ഞ്ചാ​വ് ചെ​ടി​കൾ എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര മ​രു​തൂർ​കു​ള​ങ്ങ​ര ചെ​റു​കോൽ പ​റ​മ്പിൽ വീ​ട്ടിൽ മു​ഹ​മ്മ​ദ്​ മു​ഹ്‌​സിൻ (32) എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി.

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് സർ​ക്കിൾ ഇൻ​സ്‌​പെ​ക്ടർ പി.അ​നിൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ മു​ഹ്‌​സി​ന്റെ വീ​ട്ടിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ ര​ണ്ടാം നി​ല​യി​ലെ ബെ​ഡ് റൂ​മിൽ നി​ന്നാ​ണ് ചെ​ടി​ച്ച​ട്ടി​യിൽ ന​ട്ടുവ​ളർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​കൾ ക​ണ്ടെ​ത്തി​യ​ത്. 5 ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. അ​സി. ഗ്രേ​ഡ് എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ എ.അ​ജി​ത്ത്​കു​മാർ, ഗ്രേ​ഡ് പ്രി​വന്റി​വ് ഓ​ഫീ​സർ എസ്.അ​നിൽ​കു​മാർ, സി​വിൽ എ​ക്‌​സൈ​സ് ഓ​ഫീ​സർ​മാ​രാ​യ എസ്.അൻ​ഷാ​ദ്, ആർ.അ​ഖിൽ, എസ്.സ​ഫേ​ഴ്‌​സൺ, വ​നി​താ സി​വിൽ എ​ക്‌​സൈ​സ് ഓ​ഫീ​സർ എസ്.ജ​യ​ല​ക്ഷ്​മി, അ​സി.എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ ഡ്രൈ​വർ പി.എം.മൻ​സൂർ എ​ന്നി​വ​രും സം​ഘ​ത്തിലുണ്ടാ​യി​രു​ന്നു.