ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
Wednesday 16 April 2025 1:49 AM IST
പടിഞ്ഞാറേകല്ലട: കോയിക്കൽ ഭാഗം 4363 -ാം എൻ.എസ്.എസ് കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞദിവസം കരയോഗമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ശാസ്തംകോട്ട പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാനവാസ് നിർവഹിച്ചു. കരയോഗം പ്രസിഡന്റ് സുജിത് അദ്ധ്യക്ഷനായ യോഗത്തിൽ കരയോഗം സെക്രട്ടറി കൊച്ചുകൃഷ്ണപിള്ള സ്വാഗതവും താലൂക് യൂണിയൻ ഭരണസമിതി അംഗം കലാധരൻ പിള്ള, എൻ.തങ്കപ്പൻ പിള്ള എന്നിവർ ആശംസയും വനിതാസമാജം പ്രസിഡന്റ് കെ.എസ്.വീണ നന്ദിയും പറഞ്ഞു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷോബിൻ വിൻസെന്റ് നയിച്ച ബോധവത്കരണ ക്ലാസിൽ കരയോഗം ഭാരവാഹികളും അംഗങ്ങളും കുട്ടികളും പങ്കെടുത്തു.