ഫ്യൂഷൻ കൈ കൊട്ടിക്കളി

Wednesday 16 April 2025 3:54 PM IST

ഉദയംപേരൂർ: ഉദയംപേരൂർ തേരക്കൽ പി.കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷത്തിന്റെ ഭാഗമായി നടന്ന അഖില കേരള ഫ്യൂഷൻ കൈകൊട്ടിക്കളി മത്സരം കലാഭവൻ സാബു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.നിമിൽരാജ് അദ്ധ്യക്ഷനായി. മത്സരത്തിൽ ഒന്നാം സമ്മാനമായ എൻ.എൻ. പുരുഷോത്തമൻ, എൻ.എൻ.വിശ്വംഭരൻ സ്മാരക ട്രോഫിയും 15000 രൂപയും നോർത്ത് പറവൂർ ശിവകാർത്തികേയ കരസ്ഥമാക്കി. കലാകേളി തൃപ്പൂണിത്തുറ രണ്ടാം സമ്മാനമായ പത്മാകരൻ സ്മാരക ട്രോഫിയും 7000 രൂപയും നേടി. ഹരിചന്ദനം ഞാറക്കൽ മൂന്നാം സമ്മാനം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് തത്വമസി പലച്ചുവട് കരസ്ഥമാക്കി. ദീപു ദിവാകരൻ, സ്മിഹിൽ, വി.ജി. കൃഷ്ണകുമാർ, ദിനേശൻ, എൻ.എം. സുഭീഷ്, അഭിലാഷ് എന്നിവർ സംസാരിച്ചു.