നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ; കരൾ കൊടുക്കാൻ മകൾ തയ്യാർ, ചെലവ് താങ്ങാനാകാതെ കുടുംബം

Wednesday 16 April 2025 4:00 PM IST

കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. കരൾ രോഗ ബാധിതനാണ്. ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് വിവരം. ചികിത്സയ്ക്കായി 30 ലക്ഷത്തോളം ചെലവ് വരും.

കരൾ നൽകാൻ അദ്ദേഹത്തിന്റെ മകൾ തയ്യാറാണ്. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം. അടിയന്തര സഹായമായ ചെറിയൊരു തുക സീരിയൽ താരങ്ങളുടെ സംഘടനയായ 'അത്മ'നൽകിയിട്ടുണ്ട്.സംഘടനയിലെ അംഗങ്ങളിൽ നിന്ന് കുറച്ചുകൂടി പണം സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് ആത്മയുടെ വൈസ് പ്രസിഡന്റ് മോഹൻ അയിരൂർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷ്ണു പ്രസാദിന്റെ അവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയാണ് തങ്ങളെ അറിയിച്ചതെന്ന് നടൻ കിഷോർ സത്യ പ്രതികരിച്ചു. ആത്മ വലിയ ഫണ്ട് ഉള്ള സംഘടയല്ല. പറ്റുന്നവർ സഹായിക്കണമെന്ന് അംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'മാമ്പഴക്കാലം', 'റൺവേ' അടക്കം നിരവധി ചിത്രങ്ങളിൽ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്.