മാവേലിപുരം വാർഡ് ഫെസ്റ്റ്

Wednesday 16 April 2025 6:04 PM IST

കാക്കനാട്: തൃക്കാക്കര നഗരസഭാ മാവേലിപുരം ഡിവിഷനിൽ മാവേലിപുരം വാർഡ് ഫെസ്റ്റ് 2025-ന് തുടക്കമായി. വാർഡ് ഫെസ്റ്റ് ക്ലബ് സി.ഇ.ഒ. സി.ആർ.വിവേക് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. കഴിഞ്ഞ മൂന്നു വർഷമായി ഡിവിഷൻ കൗൺസിൽ ഉണ്ണി കാക്കനാടിന്റെയും മാവേലിപുരം വാർഡ് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തിവരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങളും വിഷുദിന ആഘോഷവും നടത്തി. വാർഡ് ഫെസ്റ്റിന്റെ രണ്ടാം ഘട്ടമായി ഏപ്രിൽ 26-ന് കാക്കനാട് മാവേലിനഗറിൽ ഇ. എം.എസ്. ലൈബ്രറിക്ക് സമീപം സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും.