ലഹരിക്കെതിരെ സെമിനാർ

Wednesday 16 April 2025 6:19 PM IST

മൂവാറ്റുപുഴ: വെള്ളൂർകുന്നം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു. ഐശ്വര്യ ഹോമിയോപ്പതിക് ക്ലിനിക് ഡയറക്ടർ ഡോ. ധന്യ ശശിധരൻ 'ജീവിതമാണ് ലഹരി' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയും ചൊല്ലികൊടുത്തു. കരയോഗം പ്രസിഡന്റ് പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞു.റിട്ട. എസ്.ഐ. എസ് മുരളീധരൻ നായർ ആമുഖപ്രഭാഷണം നടത്തി. പൊലീസ് എക്സൈസ് ആരോഗ്യ വകുപ്പ് എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ സെമിനാർ നടത്തുമെന്ന് കരയോഗം സെക്രട്ടറി പി. ചന്ദ്രശേഖരൻ നായർ പറഞ്ഞു.