കളക്ടർക്ക് ആദരം

Wednesday 16 April 2025 6:32 PM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരം നേടിയ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെയും സാനിറ്ററി - ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിന് നഗരസഭയുമായി സഹകരിച്ച അരവിന്ദ് അസോസിയേറ്റ്സ് ഏജൻസിയെയും തൃപ്പൂണിത്തുറ നഗരസഭ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അരവിന്ദ് അസോസിയേറ്റ്സ് ഡയറക്ടർ കെ.ബി. ദീപക് വർമ്മ എന്നിവർക്ക് മെമന്റോ കൈമാറി. മാലിന്യ മുക്ത നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ച പൾസ് ഓഫ് തൃപ്പൂണിത്തുറയെയും ആദരിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്‌കുമാർ അദ്ധ്യക്ഷനായി.