വാറ്റുചാരായവുമായി പിടിയിൽ
Thursday 17 April 2025 12:01 AM IST
പറവൂർ: അഞ്ചര ലിറ്റർ ചാരായം സൂക്ഷിച്ചയാൾ എക്‌സൈസിന്റെ പിടിയിൽ. കെടാമംഗലം വലിയപറമ്പ് വീട്ടിൽ രാജീവിനെയാണ് (54) എക്സൈസ് പിടികൂടിയത്. വിഷു, ഈസ്‌റ്റർ പ്രമാണിച്ചാണ് ഇയാൾ ചാരായം വാറ്റിയതെന്നും സ്വയം ഉപയോഗിക്കാൻ വേണ്ടി ചാരായം വാറ്റുന്നത് പതിവായിരുന്നെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ രാജീവിനെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം.ഒ. വിനോദിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.