ഫുട്ബോൾ ടൂർണമെന്റ്
Thursday 17 April 2025 12:02 AM IST
മേപ്പയ്യൂർ : ഏപ്രിൽ 28, 29 തിയതികളിൽ നടക്കുന്ന സി.പി.ഐ അരിക്കുളം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി 'ലഹരിക്കെതിരെ കായികലഹരി' എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് അരിക്കുളം മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് അദ്ധ്യക്ഷത വഹിച്ചു. എ.ബി ബിനോയ്, ഇ.രാജൻ, അഖിൽ കേളോത്ത്, ജിജോയ് ആവള, കെ.കെ വേണുഗോപാൽ, എൻ.എം ബിനിത , കരിമ്പിൽ വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉപഹാര വിതരണം സി.പി.ഐ മണ്ഡലം സെക്രട്ടറി സി ബിജു ഉദ്ഘാടനം ചെയ്തു. ശരത് കൃഷ്ണ ഇ അദ്ധ്യക്ഷത വഹിച്ചു. അദ്വൈത് പി.ആർ, കെ രാധാകൃഷ്ണൻ, ഇ.വേണു, ഇ.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.