ബെഫി സംസ്ഥാന സമ്മേളനം: സെമിനാർ

Thursday 17 April 2025 12:02 AM IST
ബെഫി

കോഴിക്കോട്: 25, 26, 27 തിയതികളിൽ എറണാകുളത്ത് നടക്കുന്ന ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷൻ 15ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'നിയമങ്ങൾ ചട്ടങ്ങളായി ചുരുങ്ങുമ്പോൾ' എന്ന വി ഷയത്തിൽ കേരള ബാങ്ക്‌ കോഴിക്കോട് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ മീന അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി അനിൽകുമാർ, സംസ്ഥാന ജോ.സെക്രട്ടറി എൻ.എൽ പ്രേമലത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ സനീഷ് സ്വാഗതവും സിറ്റി ഏരിയാ സെക്രട്ടറി ടി.സി രാഗേഷ് നന്ദിയും പറഞ്ഞു.