ഓൺലൈൻ ടാക്സി: പ്രതിഷേധം
Wednesday 16 April 2025 8:45 PM IST
മരട്: ഫോറം മാളിൽ നിന്ന് അനധികൃതമായി ട്രിപ്പ് എടുക്കുന്ന ഓൺലൈൻ ഓട്ടോ ടാക്സികൾക്കെതിരെയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യു.ഡബ്ല്യു.ഇ.സി. കുണ്ടന്നൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ടായ്മ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു. ഡബ്ല്യു. ഇ. സി മരട് മണ്ഡലം പ്രസിഡന്റ് നജീബ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജിൻസൺ പീറ്റർ, സി. ഇ. വിജയൻ, ആന്റണി കളരിക്കൽ, പി.പി. സന്തോഷ്, രാജി സുമേഷ്, റിയാസ് പരാവീട്, ചന്ദ്രകലാധരൻ, സി.പി. ഷാജികുമാർ എന്നിവർ സംസാരിച്ചു.