മാരിയമ്മൻ പൊങ്കൽ ആഘോഷം സമാപിച്ചു

Thursday 17 April 2025 1:49 AM IST
നല്ലേപ്പിള്ളി മാനാംകുറ്റി മംഗള മാരിയമ്മൻ ക്ഷേത്രത്തിൽ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് നടന്ന നേർച്ച പൂവ്വോട് എഴുന്നെള്ളത്ത്.

ചിറ്റൂർ: നല്ലേപ്പിള്ളി മാനാംകുറ്റി മംഗള മാരിയമ്മൻ കോവിൽ പൊങ്കൽ ആഘോഷം സമാപിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് ഭക്തി സാന്ദ്രമായ പൂവ്വോട് കുംഭം നിറയ്ക്കലും എഴുന്നള്ളത്തും നടത്തപ്പെട്ടു. ഞായപ്പാറ മുനിയപ്പൻ ക്ഷേത്രസന്നിധിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാനാം കുറ്റി മാരിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇതോടെ നേർച്ച പുവ്വോട് ചടങ്ങ് അവസാനിച്ചു. വൈകീട്ട് കുംഭം താഴ്ത്തൽ ചടങ്ങോടെ പൊങ്കൽ ആഘോഷത്തിന് സമാപനമായി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാനാം കുറ്റിമംഗളമരിയമ്മൻ ക്ഷേത്രം പുതുക്കി പണികഴിപ്പിച്ച് മഹാ കുംഭാഭിഷേക ആഘോഷം മാസങ്ങൾക്കു മുമ്പാണ് നടന്നത്.