ഏകദിന ശില്പശാല
നെന്മാറ: ദൃശ്യങ്ങൾ പകർത്താൻ എങ്ങനെ ക്യാമറ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് ഏകദിന സൗജന്യ ഫിലിം മേക്കിംഗ് വർക് ഷോപ്പ് നെന്മാറ നേതാജി മേമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. കൊല്ലങ്കോട് ഗ്ലോബൽ അഗ്രോ ഫിലിം സിറ്റിയും നേതാജി കോളേജ് ഫിലിം ക്ലബും ചേർന്ന് നടത്തിയ പരിശീലന പരിപാടി പാലക്കാട് പ്രസ്ക്ലബ് പ്രസിഡന്റ് നോബിൾ ജോസ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ അഗ്രോ ഫിലിം സിറ്റി പ്രസിഡന്റ് ഡോ. എൻ.ശുദ്ധോദനൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ പി.ചന്ദ്രകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുംബൈ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും ക്യാമറമാനുമായ ധനേഷ് രവീന്ദ്രൻ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ വി.ഫൽഗുനൻ, വി.ആർ.വിജീഷ്, കെ.റജീന, എം.ആർ.ശബാന, കോളേജ് ഫിലിംക്ലബ് കോഡിനേറ്റർ എസ് രജനി, ഗ്ലോബൽ അഗ്രൊ ഫിലിം സിറ്റി ട്രഷറർ വിനിത വെങ്കിടേഷ് എന്നിവർ സംസാരിച്ചു.