സാഹസയാത്രയ്ക്ക് വരവേൽപ്പ്

Thursday 17 April 2025 12:27 AM IST
ജെ ബി.മേത്തർ എം.പി.ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി.

കുറ്റ്യാടി: കേരള പ്രദേശ് മഹിള കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജെ ബി മേത്തർ എം.പി നയിക്കുന്ന "സാഹസ യാത്രയ്ക്ക് കക്കട്ട്, തളീക്കര, തൊട്ടിൽ പാലം, കുറ്റ്യാടി, മരുതോങ്കര, കുന്നുമ്മൽ തുടങ്ങിയ കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകി. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സി.സി സെക്രട്ടറിമാരായ എൻ.സുബ്രമണ്യൻ, വി.എം. ചന്ദ്രൻ ,ഡി.സി.സി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, ബാബു ഒഞ്ചിയം, കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, എലിയാറ ആനന്ദൻ, ഗൗരി പുതിയോത്ത്, ഒ.വനജ,സന്ധ്യ കരങ്ങോട്, എ.ടി. ഗീത, ബീന എലിയാറ, അജിന ,ഡി. ശ്രീലേഖ ഗിരിജ, ഇന്ദിര, ബീന കുളങ്ങരത്ത് സീബ ലാലു, മോളി, വി.പി. ജീജ, കെ.പി.ശൈലജ, സറീന പുറ്റങ്കണ്ടി, കെ.കെ.നഫീസ തുടങ്ങിയവർ പ്രസംഗിച്ചു.