സർവകക്ഷി യോഗം അനുശോചിച്ചു
Thursday 17 April 2025 12:02 AM IST
നാദാപുരം: എടച്ചേരി തുരുത്തിയിലെ സി.പി.ഐ നേതാവ് എൻ.കെ രാജഗോപാലൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി എന്നിവർ കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനം അറിയിച്ചു. എടച്ചേരിയിൽ നടന്ന അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് കക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ. കെ. വിജയൻ എം എൽ. എ, വി. കുഞ്ഞിക്കണ്ണൻ, രഞ്ജിത്ത് കുന്നോത്ത്,
ദാമോദരൻ, ആർ.ടി ഉസ്മാൻ, വത്സരാജ് മണലാട്ട്, പി.സുരേഷ് ബാബു, എം.ടി. ബാലൻ, വി.പി. സുരേന്ദ്രൻ, സി. സുരേന്ദ്രൻ, ഒ. പി. ഗോപാലൻ,
എം.എം. അശോകൻ, ഷീമ വള്ളിൽ, കളത്തിൽ സുരേന്ദ്രൻ, കൊയിലോത്ത് രാജൻ, എ.കെ. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.