പ്രശ്‌നോത്തരി സംഘടിപ്പിക്കും
Thursday 17 April 2025 12:42 AM IST
പത്തനംതിട്ട : ഹരിതകേരളം മിഷൻ വിദ്യാകിരണം മിഷനുമായി ചേർന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്‌നോത്തരി 25 നും ജില്ലാതലം 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാർക്ക് പങ്കെടുക്കാം. 22ന് രാവിലെ 11ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പഠനോത്സവം മൂന്നാറിൽ മേയ് 16,17,18 തീയതികളിൽ നടക്കും. ബ്ലോക്ക് ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളാകുന്ന നാലു പേർക്കാണ് അവസരം. ഫോൺ : 9645607918.