കരാർ നിയമനം

Thursday 17 April 2025 12:44 AM IST

പന്തളം : ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പി.ജി.ഡി.സി.എ യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എം ജി എൻ ആർ ഇ ജി എസ് എന്നിവയിൽ മുൻ പരിചയം അഭികാമ്യം. 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിൻ689503 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖം 26ന് രാവിലെ 11ന്. ഫോൺ: 04734 260314.