ഡോ.എം.ഐ സഹദുള്ളയ്ക്ക് ആഗോള ബഹുമതി

Thursday 17 April 2025 12:51 AM IST

തിരുവനന്തപുരം: കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ സഹദുള്ളയെ ഫെഡറേഷൻ ഒഫ് ദി റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് ഒഫ് ദി യു.കെ ഇന്റർനാഷണൽ പേസസ് ചാമ്പ്യൻ പുരസ്‌കാരം നൽകി ആദരിച്ചു. റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്‌മെന്റ് ഒഫ് ക്ലിനിക്കൽ എക്‌സാമിനേഷൻ സ്കിൽസ്) പരീക്ഷകൾ സംഘടിപ്പിക്കുന്നതിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഫെഡറേഷന്റെ ചെയർ എക്‌സാമിനർ ഡോ. ഗ്രഹാം ക്യൂറി അവാർഡ് സമ്മാനിച്ചു. എം.ആർ.സി.പി (യു.കെ) പരീക്ഷകളുടെ വിജയത്തിനും സംഘാടനത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ള ഫെഡറേഷന്റെ പരമോന്നത ബഹുമതിയാണിത്. ഈ വർഷം ലോകമെമ്പാടുമുള്ള പത്ത് പേർക്ക് മാത്രമാണ് അവാർഡ്.