കൺസ്യൂമർഫെഡ് ഈസ്റ്റർ വിപണി 21 വരെ

Thursday 17 April 2025 12:53 AM IST

പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിപണി ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി.എസ്.ലളിതാബികാദേവി ആദ്യ വിൽപന നിർവഹിച്ചു. ജില്ലയിലെ 12 ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ നിന്ന് 13 ഇനം നിത്യോപയോഗ സാധനങ്ങൾ 21 വരെ സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. മറ്റു ഉൽപന്നങ്ങൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി ലഭിക്കും. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ടി.ഡി.ജയശ്രീ, വാർഡ് കൗൺസിലർ സിന്ധു അനിൽ, അസിസ്റ്റന്റ് റീജിയണൽ മാനേജർ റ്റി.എസ്.അഭിലാഷ്, ഇന്റേണൽ ഓഡിറ്റർ ബിന്ദു പി.നായർ , അക്കൗണ്ട്‌സ് മാനേജർ കെ.രാജി, ഓപ്പറേഷൻ മാനേജർ എസ്.പ്രീതി മോഹൻ എന്നിവർ പങ്കെടുത്തു.