ഓർമിക്കാൻ

Thursday 17 April 2025 12:20 AM IST

1. കുഫോസ് പി.ജി/ പി.എച്ച്ഡി:- കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ വിവിധ പി.ജി, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് മേയ് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 0484 2275032, ഇ മെയിൽ: admissions@kufos.ac.in.

2. കാലിക്കറ്റ് പൊതുപ്രവേശന പരീക്ഷ:- കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സി.യു- സി.ഇ.ടി) 25 വരെ അപേക്ഷിക്കാം. മേയ് 14, 15, 16 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: https://uoc.ac.in/

3.ബി.ഡെസ്, ബി.ബി.എ പൊതു പ്രവേശന പരീക്ഷ:- കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ & ഡെവലപ്‌മെന്റ് ഇൻസ്റ്റിട്യൂട്ടിൽ ബി.ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്ക് 29 വരെ അപേക്ഷിക്കാം. ​w​w​w.​f​d​d​i​i​n​d​i​a.​c​om.

4.​ ​കീം​ ​പ​രീ​ക്ഷാ​ ​തീ​യ​തി​ ​പു​തു​ക്കി​:​-​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷാ​ ​തീ​യ​തി,​ ​സ​മ​യം​ ​എ​ന്നി​വ​ ​പു​തു​ക്കി.​ പ​രീ​ക്ഷാ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.