മനുവിനെ മറികടന്ന് സുരുചിക്ക് സ്വർണം

Wednesday 16 April 2025 11:24 PM IST

ലിമ : പെറുവിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ യുവ വനിതാതാരം സുരുചി പാരീസ് ഒളിമ്പിക്സിലെ ഇരട്ട വെള്ളിമെഡൽ ജേതാവ് മനു ഭാക്കറിനെ പിന്നിലാക്കി സ്വർണം നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് സുരുചിയുടെ സ്വർണം. മനു വെള്ളി നേടി.18കാരിയായ സുരുചി കഴിഞ്ഞവാരം അർജന്റീനയിൽ നടന്ന ലോകകപ്പിലും ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു. മനു ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങിയത്. ലിമയിലെ ലോകകപ്പിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൗരഭ് ചൗധരി വെങ്കലം നേടി.