ഇന്ന് പെസഹ വ്യാഴം

Thursday 17 April 2025 12:00 AM IST

തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഭക്തിപൂർവം പെസഹവ്യാഴം ആചരിക്കും. യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യൻമാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പാദം കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്കാണ് കാൽ കഴുകൽ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരിക്കും.