പി.എസ്.സി അറിയിപ്പുകൾ
അഭിമുഖം
ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിൽ 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും 23, 24, 25 മേയ് 7, 8, 9 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിലും 23, 24 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും
23, 24, 25 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളിലും അഭിമുഖം നടത്തും.
കേരള വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 412/2023) തസ്തികയിലേക്ക് 23ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ-1 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546242.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി (ഗവ. പോളിടെക്നിക്കുകൾ (കാറ്റഗറി നമ്പർ 238/2023) തസ്തികയിലേക്ക് 24ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ- 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ലക്ചറർ ഇൻ മൃദംഗം (കാറ്റഗറി നമ്പർ 45/2022) തസ്തികയിലേക്ക് 25ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ്
ലഭിക്കാത്തവർ ജി.ആർ- 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (കാറ്റഗറി നമ്പർ 24/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 21ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ-10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ആയുർവദ) (കാറ്റഗറി നമ്പർ 4/2024) തസ്തികയിലേക്ക് 21ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
കേരള പോലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് 21ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).