സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം

Thursday 17 April 2025 12:43 AM IST

തിരുവനന്തപുരം : മണ്ണന്തലയിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം നൽകുന്നു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.പട്ടികജാതി/വർഗ വിഭാഗക്കാർക്ക് വരുമാന പരിധിയില്ല.മറ്റ് പിന്നാക്ക വിഭാഗക്കാരിൽ ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയുള്ളവർക്ക് അപേക്ഷിക്കാം.ജാതി,വരുമാനം,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,ഫോട്ടോ എന്നിവ സഹിതം ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോമിൽ 26ന് മുമ്പ് അപേക്ഷിക്കണം.