കോടതിയെ സമീപിക്കും: പി.വി.അൻവർ

Thursday 17 April 2025 12:46 AM IST

മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്ന് പി.വി.അൻവർ. പരാതിക്കാരനായ തനിക്ക് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അജിത്കുമാർ ക്ലീനല്ല. ക്ലീനാക്കാൻ ശ്രമിക്കുകയാണ്. ഇത് പ്രതീക്ഷിച്ച നടപടിയും ഒപ്പിച്ചെടുത്ത റിപ്പോർട്ടുമാണ്. മുഖ്യമന്ത്രിക്ക് മടിയിൽ മാത്രമല്ല കനം. അതുകൊണ്ട് അജിത് കുമാറിനെ തൊടില്ല. അജിത് കുമാറിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്.