അഡ്വക്കറ്റ് ക്ലാർക്സ് ധർണാ സമരം
Thursday 17 April 2025 12:02 AM IST
വടകര: കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടകര സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണാ സമരം കെ.കെ. രമ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കെ.എ.സി.എ ജില്ലാ പ്രസിഡന്റ് സി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.വടകര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.കെ. സിജിർ, അഡ്വ. കെ. ലാൽമോഹൻ, അഡ്വ. ബൈജു രാഘവൻ, അഡ്വ. പത്മനാഭൻ മണലിൽ, സുഭാഷ് കോറോത്ത്, സത്യാനന്ദൻ. കെ, രഞ്ചിത്ത്. കെ.കെ, ദിനേശൻ. ടി എന്നിവർ പ്രസംഗിച്ചു. വടകര യൂണിറ്റ് സെക്രട്ടറി പി.എം. വിനു സ്വാഗതവും പ്രസിഡന്റ് സിജു. സി നന്ദിയും പറഞ്ഞു. പ്രകാശൻ. കെ, ശശികുമാർ. പി, അനില. കെ.പി, മോളി. ഇ.പി, മോഹൻദാസ്.കെ എന്നിവർ നേതൃത്വം നൽകി.