തൊഴിലുറപ്പ് വേതന കുടിശിക നൽകണം: കെ.സി
Thursday 17 April 2025 12:03 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശിക എത്രയും വേഗം തീർക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തു നൽകി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളം കുടിശികയാണ്. ഏതാണ്ട് 450 കോടിയോളമാണ് കുടിശിക തുക. ഇത് കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചു.