യു.ഡി.എഫ് തീരദേശ സമരയാത്ര മാറ്റിവച്ചു

Thursday 17 April 2025 12:06 AM IST

തിരുവനന്തപുരം: കടൽ മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ 21 മുതൽ 29വരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രഖ്യാപിച്ച തീരദേശ സമരയാത്ര നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം തീയതി നിശ്ചയിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഹസൻ പറഞ്ഞു.