മുനമ്പം: പരിഹാരവുമുണ്ടാകുമെന്ന് വി. മുരളീധരൻ
Thursday 17 April 2025 12:10 AM IST
തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പുതിയ ആക്ടിന്റെ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളിൽ പുതിയ ചട്ടങ്ങൾ സാധാരണക്കാർക്ക് സഹായകമാവും. മുനമ്പം ജനതയ്ക്ക് ഒപ്പം നിൽക്കേണ്ട സംസ്ഥാന വഖഫ് ബോർഡ്,ട്രൈബ്യൂണലിന്റെ നടപടികൾക്കെതിരെ സ്റ്റേ വാങ്ങി. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് മുരളീധരൻ ചോദിച്ചു. മുനമ്പത്തെ ജനതയോട് ഒപ്പമാണ് 'ഇന്ത്യ" സഖ്യമെങ്കിൽ നിയമസഭയിലെ പ്രമേയം പിൻവലിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.