എ.ഐ.ടി.യു.സി ബഹുജന ശൃംഖല മേയ് എട്ടിന്

Thursday 17 April 2025 1:32 AM IST

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കടൽമണൽ ഖനനപദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) മേയ് എട്ടിന് രാജ്ഭവന് മുന്നിൽ ബഹുജനശൃംഖല സൃഷ്ടിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.ഈ മാസം 22 മുതൽ 24 വരെ ഖനന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വർക്കല മുതൽ പൊന്നാനിവരെ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസിന്റെ നേതൃത്വത്തിൽ കടൽസംരക്ഷണയാത്ര സംഘടിപ്പിക്കും. 22ന് മുതലപ്പൊഴിയിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ യാത്ര ഉദ്ഘാടനം ചെയ്യും.വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം തീരദേശജനതയെ കബളിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണത്തിലൂടെ തെളിഞ്ഞെന്നും പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി ടി. രഘുവരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.