സംസ്കാര സാഹിതി അംഗത്വ വിതരണത്തിന് തുടക്കമായി

Thursday 17 April 2025 2:33 AM IST

തിരുവനന്തപുരം: കെ.പി.സി.സി സംസ്‌കാര സാഹിത്തിയുടെ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണം അഗസ്ത്യാവനം വലിയപാറ ഊരിൽ ചാറ്റുപാട്ട് കലാകാരൻ യാങ്കോട് അയ്യപ്പൻ കാണിക്ക് നൽകി പ്രതിപക്ഷ നേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്തു. എം.ആർ തമ്പാൻ,കല്ലൂർ ശശി,സിനിമാതാരം ജോസ്,ഡോ.ആർ .എസ് പ്രദീപ്,ഡോ.ബെറ്റി മോൾ മാത്യു,വീണ.എസ്.നായർ,രവീന്ദ്രൻ നായർ,മീനമ്പലം സന്തോഷ്,സന്തോഷ് സൗപർണിക,ശിവൻ ഭാവന,ചെമ്പഴന്തി ചന്ദ്രബാബു,അമ്പൂരി ജയൻ ഉൾപ്പെടെ 50 പേർ അംഗത്വം ഏറ്റുവാങ്ങി. സംസ്‌കാരസാഹിതി സംസ്ഥാന ചെയർമാൻ സി .ആർ മഹേഷ് അദ്ധ്യക്ഷനായി.ആര്യാടൻ ഷൗക്കത്ത്,സംസ്‌കാര സാഹിതി ജനറൽ കൺവീനർ ആലപ്പി അഷറഫ്,ഭാരവാഹികളായ ആനി വർഗീസ് ഉണ്ണികൃഷ്ണൻ,ഒ.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.